എയർ ഏഷ്യയുടെ മുഴുവൻ ഓഹരികളും വാങ്ങാൻ എയർ ഇന്ത്യയ്ക്ക് അനുമതി ലഭിച്ചു. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയാണ് അനുമതി നൽകിയത്. എയർ ഏഷ്യ ഇന്ത്യയിൽ ടാറ്റ ഗ്രൂപ്പ് നേരത്തെ തന്നെ പങ്കാളികളായിരുന്നു. 83.67 ശതമാനം ഇക്വിറ്റി ഓഹരികളാണ് ടാറ്റ സൺസിന് എയർ ഏഷ്യ ഇന്ത്യയിലുള്ളത്. മലേഷ്യൻ വിമാനക്കമ്പനിയായ ഏഷ്യ ഗ്രൂപ്പിന്റെ ഇന്ത്യയിലെ സ്ഥാപനമാണ് എയർ ഏഷ്യ ഇന്ത്യ.
കഴിഞ്ഞ ഏപ്രിൽ മാസം മുതലാണ് എയർ ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ എയർ ഇന്ത്യ ആരംഭിച്ചത്. എയർ ഏഷ്യ വിമാനക്കമ്പനിയിലെ ഇപ്പോഴത്തെ ഏറ്റവും വലിയ നിക്ഷേപകർ ടാറ്റ ഗ്രൂപ്പാണ്. എയർ പാസഞ്ചർ ട്രാൻസ്പോർട്ട്, എയർ കാർഗോ ട്രാൻസ്പോർട്ട്, ചാർട്ടർ ഫ്ലൈറ്റ് സർവീസ് തുടങ്ങിയ സേവനങ്ങളാണ് എയർ ഏഷ്യ ഇന്ത്യ നൽകുന്നത്. ഇന്ത്യയിൽ 2014 ജൂൺ മാസമാണ് എയർ ഏഷ്യ ഇന്ത്യ പ്രവർത്തനമാരംഭിച്ചത്.
Post Your Comments