നിരോധിത വെബ്സൈറ്റുകളിൽ നിന്ന് സിനിമകളും സീരിയലുകളും ഡൗൺലോഡ് ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടാൽ 10 ലക്ഷം രൂപ വരെ പിഴ ചുമത്തും. നിരോധിക്കപ്പെട്ട വെബ്സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെട്ട 9എക്സ്മൂവീസിൽ നിന്നും കണ്ടന്റ് ഡൗൺലോഡ് ചെയ്യുന്നതിനാണ് പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
പുതിയതും പഴയതുമായ എല്ലാ സിനിമകളും 9എക്സ്മൂവീസിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും. സുരക്ഷിതമല്ലാത്ത ഈ വെബ്സൈറ്റിൽ നിന്ന് കണ്ടന്റുകൾ ഡൗൺലോഡ് ചെയ്യുമ്പോഴോ സ്ട്രീം ചെയ്യുമ്പോഴോ കപ്യൂട്ടിംഗ് ഉപകരണത്തിലേക്ക് വൈറസ് കടക്കും. ഈ വെബ്സൈറ്റിലെ പോപ്പ്-അപ്പ് ആപ്പുകൾ ക്ലിക്ക് ചെയ്യുന്നത് നിരവധി സുരക്ഷ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
Also Read: ഭീകരരെ ഫണ്ട് നല്കി സഹായിക്കുന്ന കേന്ദ്രങ്ങളേയും സംഘടനകളേയും കണ്ടെത്താന്‍ എന്‍ഐഎ
ഇന്ത്യ ഇന്റർനെറ്റിന്റെ മേലുള്ള നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിൽ നിയമ വിരുദ്ധമായി ഇത്തരം നിരോധിത വെബ്സൈറ്റുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Post Your Comments