റിയാദ്: തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ച് സൗദി അറേബ്യ. വേനൽച്ചൂട് ഉയരുന്ന സാഹചര്യത്തിലാണ് തൊഴിലാളികൾക്ക് സൗദി ഉച്ചവിശ്രമം അനുവദിച്ചത്. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചവിശ്രമം നടപ്പിലാക്കും. ഉച്ചയ്ക്ക് 12 മുതൽ 3 വരെ പുറം ജോലികൾക്ക് നിരോധനം ഏർപ്പെടുത്തിയതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
നിയന്ത്രണങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഓരോ ലംഘനത്തിനും 3,000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. സ്ഥാപനം താൽക്കാലികമായോ സ്ഥിരമായോ അടച്ചു പൂട്ടുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷിതത്വത്തിനാണു നേരിട്ടുള്ള സൂര്യ പ്രകാശത്തിൽ തുറന്ന സ്ഥലത്തു ജോലി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയത്.
നിരോധനത്തിൽ നിന്ന് ഒഴിവാക്കിയ ചില മേഖലകൾ ഒഴികെ സ്വകാര്യ മേഖലയിലെ എല്ലാ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്.
Read Also: സർക്കാർ ഫയലുകളിലെ തീരുമാനം നീതിപൂർവകവും വേഗത്തിലുമാക്കണം: മുഖ്യമന്ത്രി
Post Your Comments