Latest NewsKeralaNews

മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം, സുരക്ഷ ശരിയായ തീരുമാനം: കോടിയേരി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹത്തിന് ഒരുക്കിയ സുരക്ഷ ശരിയാണെന്ന് സൂചിപ്പിക്കുന്നതാണ് ഇന്നലത്തെ സംഭവമെന്നും, സുരക്ഷ ഇനിയും വർദ്ധിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

Also Read:അച്ഛനെന്നും ചിറ്റപ്പനെന്നും ഒരാളെ ഒരേസമയം മാറിമാറി വിളിക്കേണ്ട ഗതികേടിന്റെ പേരാണ് കോൺഗ്രസ്: സന്ദീപ് വാചസ്പതി

അതേസമയം, തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടരുന്നത്. തിങ്കളാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നു. തുടർന്ന് മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.

വിമാനത്തിൽ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ ഇ.പി ജയരാജൻ പിടിച്ചു തള്ളിയതും, തുടർന്ന് നടന്ന സംഭവവികാസങ്ങളും സാമൂഹ്യ മാധ്യമങ്ങളിലും മറ്റും തുറന്ന പോരുകൾക്കാണ് വഴിവച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button