KeralaLatest NewsIndia

‘ഞാനും മുഖ്യമന്ത്രിയും ഭാര്യയും മകനും മകളും ക്ലിഫ് ഹൗസിൽ ഇരുന്ന് ചർച്ച ചെയ്ത് പല കാര്യങ്ങളും തീരുമാനിച്ചിട്ടുണ്ട്’

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയും കുടുംബവുമായി താന്‍ ഒരുപാട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. അത് മറന്നിട്ടുണ്ടെങ്കില്‍ ഓര്‍മ്മിപ്പിക്കാമെന്നും അവര്‍ മുന്നറിയിപ്പ് നൽകി. കോടതിയിൽ നൽകിയ 164 മൊഴിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നതിനായി മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സ്വപ്‌ന മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയത്.

‘ഞാന്‍ ജയിലില്‍‌ കിടക്കുമ്പോള്‍ ഈ വിവാദ വനിതയെ അറിയില്ല എന്ന് പറയുന്നത് കള്ളമാണ്. ഞാനും മുഖ്യമന്ത്രിയും ഭാര്യയും മകനും മകളും ഭാര്യയും ഒരുമിച്ച് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി ഒരുപാട് കാര്യങ്ങളിൽ തീരുമാനമെടുത്തിട്ടുണ്ട്’- സ്വപ്ന പറഞ്ഞു. ‘അതൊക്കെ മുഖ്യമന്ത്രി ഇപ്പോള്‍ മറന്നുപോയെങ്കില്‍ അവസരം വരുന്നതനുസരിച്ച് മുഖ്യമന്ത്രിയേയും കുടുംബത്തേയും ഓര്‍മ്മിപ്പിച്ചു കൊടുക്കാം’ സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

എനിക്കെതിരെ കേരളത്തിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളില്‍ കേസെടുത്താലും സെക്ഷന്‍ 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ച് നില്‍ക്കും. ഇതില്‍ നിന്ന് ഞാന്‍ പിന്‍മാറണമെങ്കില്‍ നിങ്ങള്‍ എന്നെ കൊല്ലണം. കൊന്നുകഴിഞ്ഞാല്‍ ഒരു പക്ഷേ ഇത് ഇവിടെ നിലക്കും. എന്നാല്‍ എല്ലാ തെളിവുകളും പല ആളുകളുടേയും പക്കലുണ്ട്.

എന്നെ കൊന്നത് കൊണ്ട് മാത്രമാകില്ല. ജയിലിലിട്ട് മർദ്ദിച്ച് എന്തെങ്കിലും എഴുതി വാങ്ങാനുണ്ടെങ്കില്‍ അതിന് ശ്രമിക്കാം. ഗൂഢാലോചന ആരാണ് നടത്തിയതെന്ന് പ്രവൃത്തി കൊണ്ട് തെളിയുന്നുണ്ടെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു. അതേസമയം, കോടതി രേഖകള്‍ മുഖ്യമന്ത്രി ഇടപെട്ട് ചോര്‍ത്തിയോയെന്നു സ്വപ്‌നയും അഭിഭാഷകനും സംശയം പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button