രാജ്യത്തെ എണ്ണ ഇറക്കുമതിയിൽ രണ്ടാമത്തെ വലിയ വിതരണക്കാരായി റഷ്യ. ഇറാഖിൽ നിന്നാണ് ഏറ്റവും കൂടുതൽ എണ്ണ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ ഇന്ത്യ റഷ്യയിൽ നിന്നും 25 ദശലക്ഷം ബാരൽ ക്രൂഡോയിൽ വാങ്ങിയിട്ടുണ്ട്.
മുൻപ് എണ്ണ ഇറക്കുമതിയിൽ രണ്ടാം സ്ഥാനത്ത് സൗദി അറേബ്യ ആയിരുന്നു. മെയ് മാസത്തെ കണക്കുകൾ അനുസരിച്ച്, സൗദിയെ പിന്തള്ളിയാണ് റഷ്യ രണ്ടാം സ്ഥാനത്ത് എത്തിയത്. 2022 ന്റെ ആദ്യ പാദത്തിൽ റഷ്യയിൽ നിന്നുള്ള മൊത്തം ഇറക്കുമതി ഒരു ശതമാനം മാത്രമായിരുന്നു. ഏപ്രിൽ മാസത്തിൽ ഇത് 5 ശതമാനമായി വർദ്ധിച്ചു.
യുക്രൈൻ യുദ്ധത്തിന് ശേഷം ക്രൂഡോയിൽ വിലയിൽ റഷ്യ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്ത്യ പ്രയോജനപ്പെടുത്തിയതോടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി നടത്തുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
Post Your Comments