Latest NewsKerala

മദ്യപിച്ചതിന് തെളിവില്ല, പരിശോധനയ്ക്ക് വിസമ്മതിച്ച് പോലീസും ഡോക്ടറും: ഇ.പി. ജയരാജന്റെ വാദം പൊളിയുന്നു

കൊച്ചി: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നുവെന്ന ഇ.പി. ജയരാജന്റെ വാദം പൊളിയുന്നു. യുവാക്കളെ കുടിപ്പിച്ച് വിമാനത്തിൽ കയറ്റിവിട്ടു മുഖ്യമന്ത്രിയെ അപായപ്പെടുത്താനാണ് കോൺഗ്രസ് നോക്കിയതെന്ന് ജയരാജൻ ആവർത്തിച്ചു പറഞ്ഞിരുന്നു.

എന്നാൽ, മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള പരിശോധന നടത്താന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടും പോലീസ് തയാറായില്ല.  മദ്യപിച്ചതിന്റെ ലക്ഷണമില്ലാത്തതിനാല്‍ പരിശോധന വേണ്ടെന്നായിരുന്നു ഡോക്ടര്‍മാരുടെയും നിലപാട്. പ്രതിഷേധക്കാര്‍ മദ്യലഹരിയിലായിരുന്നു എന്നായിരുന്നു ഇ.പി.  ജയരാജന്‍റെ ഇന്നലത്തെ ആരോപണം.

അതിനിടെ, വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തു. മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഗൺമാൻ അനിൽകുമാറിന്റെ പരാതിയിലാണ് കേസ്. എന്നാൽ, യുവാക്കളെ ആക്രമിച്ച ജയരാജനെതിരെ കേസെടുക്കാത്തതിൽ കോൺഗ്രസ് പ്രതിഷേധമുയർത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button