Latest NewsNewsLife StyleHealth & Fitness

മഴക്കാലത്ത് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളറിയാം

മഴക്കാലത്ത് നമ്മുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പല രോഗങ്ങളും ഏതുവിധത്തിലും പിടിപെടാം. ഇതില്‍ ഭക്ഷണ കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ജോലിക്കു പോകുന്നവര്‍ പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നു. ഇത്തരം ശീലം ഉള്ളവര്‍ക്കാണ് പ്രധാന പ്രശ്‌നങ്ങള്‍.

നിങ്ങള്‍ മഴക്കാലത്ത് കുറച്ച് കരുതലോടെ നീങ്ങേണ്ടതുണ്ട്. മഴക്കാലത്ത് പിടിപെടാത്ത രോഗങ്ങളില്ല. മിക്കവര്‍ക്കും ഭക്ഷണത്തില്‍ നിന്നും രോഗങ്ങള്‍ പിടിപെടാം. മഴക്കാലത്ത് നിങ്ങള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…

ഈ സമയത്ത് വെള്ളച്ചോറ് കൂടുതല്‍ കഴിക്കുന്നത് നീര്‍ക്കെട്ടിനും മഹോദരത്തിനുമെല്ലാം കാരണമാകുന്നു. ചുവന്ന അരി അല്ലെങ്കില്‍ കുത്തരിയുടെ ചോറ് കഴിക്കുന്നതാണ് ഉത്തമം. മത്സ്യം, ചെമ്മീന്‍, ഞണ്ട് മുതലായ കടല്‍ വിഭവങ്ങള്‍ ഒഴിവാക്കുക. ഇവ കഴിക്കുന്നത് വയറിലെ അണുബാധയ്ക്കും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകുന്നു.

Read Also : ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്ത് റഷ്യ: തൊട്ടുപിന്നിൽ സൗദി

ദഹിക്കാന്‍ പ്രയാസമുള്ള മാംസമാണ് ചുവന്ന മാംസത്തില്‍ പെടുന്ന ബീഫ്, മട്ടന്‍ മുതലായവ. ഇവ ഈ കാലാവസ്ഥയില്‍ കഴിക്കുന്നത് ഒഴിവാക്കുക. ഇലക്കറികള്‍ ചേര്‍ത്ത ഭക്ഷണം കഴിക്കണം. ബ്രോക്കോളി, കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയവ ഇതില്‍ ഒഴിവാക്കാം. പുറത്തു നിന്നുള്ള ജ്യൂസ് വാങ്ങി കഴിക്കാതിരിക്കുക. ഈ സമയങ്ങളില്‍ പല രോഗങ്ങളും ഇതുവഴി ഉണ്ടാകാം.

മുറിച്ചു വെച്ച പഴങ്ങള്‍ കുറേസമയം കഴിഞ്ഞ് കഴിക്കാതിരിക്കുക. സോഡ, കോള തുടങ്ങിയ പാനീയങ്ങളും ഒഴിവാക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button