Latest NewsKeralaNews

‘ഗാന്ധി പ്രതിമയുടെ തല സി.പി.എമ്മുകാര്‍ വെട്ടി, അവര്‍ ആര്‍.എസ്.എസിന് തുല്യം’: കെ മുരളീധരന്‍

ആഭ്യന്തര വകുപ്പ് പരാജയമെന്നതിന് തെളിവാണിത്.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ പ്രതികരണവുമായി കെ. മുരളീധരൻ എം.പി. ഇനി ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ലെന്നും അടിച്ചാല്‍ തിരിച്ചടി’യെന്നും കെ. മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് കെ.പി.സി.സി ആസ്ഥാനമടക്കം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചും കെ മുരളീധരന്‍ പ്രതികരിച്ചു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ വിമാനത്തിനകത്ത് ഇ.പി ജയരാജന്‍ ചവിട്ടിയെന്നും ഇ.പിക്കെതിരെ കേസ് എടുക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

Read Also: കേരളത്തിൽ തീവ്രവാദ നിലപാടുകൾ അപകടകരമായ നിലയിലേക്ക് വളരുകയാണ്: വിവാദങ്ങൾക്ക് വഴിയൊരുക്കി അതിരൂപതയുടെ മുഖപത്രം

‘ഗാന്ധി പ്രതിമയുടെ തല സി.പി.എമ്മുകാര്‍ വെട്ടി. അവര്‍ ആര്‍.എസ്.എസിന് തുല്യം. മുഖ്യമന്ത്രിയെ സംരക്ഷിക്കും എന്ന് സി.പി.എം പറയുന്നു. ആഭ്യന്തര വകുപ്പ് പരാജയമെന്നതിന് തെളിവാണിത്. വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ കാണിച്ചത് ജനവികാരം. ആയുധമില്ലാതെ മുദ്രാവാക്യം മാത്രം വിളിക്കുകയായിരുന്നു. അവരെ പാര്‍ട്ടി സംരക്ഷിക്കും. തെരുവില്‍ നേരിട്ടാല്‍ തിരിച്ചും നേരിടും’- മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button