തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന പ്രതിപക്ഷത്തിന് ‘ഉപദേശവുമായി’ സി.പി.ഐ.എം വിമത നേതാവ് സി.ഒ.ടി നസീര്‍. ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ കോടതിപ്പടി കയറി ഇറങ്ങുകയാണ് താനെന്നും പുതിയ കാലത്ത് പുതിയ സമരമുറ കണ്ടെത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പ്രതിഷേധക്കാരോട് ഉപദേശിച്ചു.
‘ഇന്ന് വിമാനത്തില്‍ പ്രതിഷേധിക്കുന്നു, അന്ന് റോഡില്‍ പ്രതിഷേധിച്ചു. വ്യവസ്ഥതിയില്‍ മാറ്റം ഉണ്ടാവുമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? ഉമ്മന്‍ചാണ്ടിയെ കല്ല് എറിഞ്ഞ കേസ് ഇന്നും തീര്‍ന്നിട്ടില്ല. ഒമ്പത് വര്‍ഷമായി നിരപരാധിത്വം തെളിയിക്കാന്‍ കോടതിപ്പടി കയറിയിറങ്ങുകയാണ്’- അദ്ദേഹം പറഞ്ഞു.
Read Also: 7000എംഎഎച്ച് ബാറ്ററി കരുത്തിൽ ഈ സ്മാർട്ട്ഫോൺ ഉടനെത്തും, സവിശേഷതകൾ ഇങ്ങനെ
‘ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍- സ്വപ്‌ന വിഷയം. അന്ന് (2013) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി- സരിത വിഷയം. ഇന്ന് വിമാനത്തില്‍ പ്രതിഷേധിക്കുന്നു, അന്ന് റോഡില്‍ പ്രതിഷേധിച്ചു. ആര്‍ക്ക് എങ്കിലും തോന്നുന്നു ഉണ്ടോ ഈ വ്യവസ്ഥിയില്‍ വല്ല മാറ്റം ഉണ്ടാവും? പറയാന്‍ കാരണം കണ്ണു കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ല് ഏറിഞ്ഞ് എന്ന കേസ് ഇന്നും തിര്‍ന്നിട്ടില്ല. 9 വര്‍ഷമായി നിരപരാധിത്വം തെളിയിക്കാന്‍ കോടതിപടി കയറി ഇറങ്ങുന്നു. സമരം ചെയുന്ന സമരഭടന്‍മാരോട് പുതിയ കാലത്ത് പുതിയ സമരമുറ കണ്ടെത്തുന്നതാണ് നല്ലത്. സത്യംമാത്രമേജയിക്കാന്‍പാടുള്ളു’- സി.ഒ.ടി നസീര്‍ വ്യക്തമാക്കി.
Post Your Comments