![](/wp-content/uploads/2022/06/food-poisoning-1.jpg)
പാലക്കാട്: ഷൊർണൂരിൽ രണ്ട് വിദ്യാർത്ഥികൾക്ക് കൂടി ഭക്ഷ്യ വിഷ ബാധയേറ്റു. കെ.വി.ആർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇരുവരെയും ഷൊർണൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
നേരത്ത, ഗണേശഗിരി പ്രീമെട്രിക് ഹോസ്റ്റലിലെ നാല് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ജയശ്രീ, ശ്രീക്കുട്ടി, ശ്രീജ, അനഘ എന്നീ വിദ്യാർത്ഥിനികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നവരാണിവർ. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ നാലുപേരും പ്രീമെട്രിക്ക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നവരാണ്.
Post Your Comments