ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ മുന്നിൽ ഹാജരായി. രാഹുൽ ഗാന്ധിയുടെ ആദ്യദിന ചോദ്യം ചെയ്യൽ അവസാനിച്ചു. പത്ത് മണിക്കൂറോളം ചോദ്യംചെയ്യൽ നീണ്ടുനിന്നു. ചൊവ്വാഴ്ച വീണ്ടു ഹാജരാകണമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് രാഹുൽ ഇ.ഡി ഓഫിസിൽ ഹാജരായത്. ചോദ്യം ചെയ്യൽ മൂന്നു മണിക്കൂർ പിന്നിട്ടതിനു ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധി ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലെത്തിയിരുന്നു. സോണിയയെ സന്ദർശിച്ച ശേഷം രാഹുൽ വീണ്ടും ഇ.ഡി ഓഫിസിലേക്കു മടങ്ങി.
Read Also: ബിഹാറില്‍ മതം മാറ്റ നിരോധന നിയമം നടപ്പാക്കേണ്ട ആവശ്യമില്ല: മുഖ്യമന്ത്രി
അതേസമയം, ജൂണ്‍ 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി വീണ്ടും സോണിയ ഗാന്ധിക്ക് നോട്ടീസ് നല്‍കി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെതന്നെ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും കോവിഡ് ബാധിച്ചതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നും സാവകാശം വേണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു.
Post Your Comments