Latest NewsKeralaNewsBusiness

ബാങ്ക് ഓഫ് മഹാരാഷ്ട്ര: കേരളത്തിൽ സാന്നിധ്യം ശക്തമാക്കും

സംസ്ഥാനത്ത് 28 ശാഖകളാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് ഉള്ളത്

കേരളത്തിൽ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി ബാങ്ക് ഓഫ് മഹാരാഷ്ട്ര. നിലവിൽ, സംസ്ഥാനത്ത് 28 ശാഖകളാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് ഉള്ളത്. ജൂലൈ 31 നകം 8 സ്ഥലങ്ങളിലേക്ക് കൂടിയാണ് ബാങ്കിന്റെ സാന്നിധ്യം വ്യാപിപ്പിക്കുന്നത്. കൂടാതെ, അടുത്ത വർഷം മാർച്ച് 31 ന് മുൻപ് സംസ്ഥാനത്തെ ശാഖകളുടെ എണ്ണം 50 ൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ആറ്റിങ്ങൽ, ചെങ്ങന്നൂർ ചങ്ങനാശേരി, പാലാ, കോലഞ്ചേരി, മൂവാറ്റുപുഴ, വടകര, പയ്യന്നൂർ എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ തുറക്കുന്നത്. കൂടാതെ, ലക്ഷദ്വീപിൽ രണ്ടു ശാഖകൾ തുറക്കാൻ പദ്ധതിയിടുന്നുണ്ട്.

Also Read: സ്ത്രീധനമായി ചോദിച്ച കാർ കിട്ടിയില്ല: ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊന്നു, ശേഷം കെട്ടിത്തൂക്കി

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മൊത്തം ബിസിനസിൽ 5,131 കോടി രൂപയുടെ വിഹിതമാണ് കേരളത്തിൽ നിന്നും ഉള്ളത്. മൊത്തം ബിസിനസ് 3.4 ലക്ഷം കോടി രൂപയാണ്. ഭവന വായ്പ, എംഎസ്എംഇകൾക്കുളള വായ്പ തുടങ്ങിയവയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്കാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര ഈടാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button