KeralaLatest NewsNews

പുതിയ സെന്‍ട്രല്‍ ജയില്‍ തുടങ്ങുകയാണെങ്കിലും ആരും ഇങ്ങോട്ട് വരാതിരിക്കട്ടെ: മുഖ്യമന്ത്രി

കുറ്റിപ്പുറം: പുതിയ സെന്‍ട്രല്‍ ജയില്‍ തുടങ്ങുകയാണെങ്കിലും ആരും ഇങ്ങോട്ട് വരാതിരിക്കട്ടെയെന്ന് തവനൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന്‍ ഹോം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Also Read:മുഖ്യമന്ത്രി കേരള പൊതു സമൂഹത്തിന് മുന്നില്‍ പൂര്‍ണനഗ്നനായി ഇളിഭ്യനായി നില്‍ക്കുകയാണ്: പ്രഫുല്‍ കൃഷ്ണന്‍

ശിക്ഷ കാലയളവ് തിരുത്തല്‍ പ്രക്രിയക്കുള്ളതാകണമെന്നും, ശിക്ഷ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് സമൂഹത്തില്‍ മാന്യമായ തൊഴില്‍ ചെയ്ത് ജീവിക്കാന്‍ സാധിക്കണമെന്നും പറഞ്ഞ മുഖ്യമന്ത്രി തടവുകാരുടെ ക്ഷേമത്തിനായുള്ള പ്രിസണേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ഉടന്‍ രൂപവത്കരിക്കുമെന്നും പറഞ്ഞു.

അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കെതിരായ ആരോപണങ്ങൾ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നത്. കരിങ്കൊടിയും മറ്റുമായി മുഖ്യമന്ത്രിയ്ക്കെതിരെ കോൺഗ്രസ്-ബിജെപി പ്രവർത്തകർ നിരത്തുകളിൽ സജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button