Latest NewsKeralaNews

മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം: കോടിയേരി

ഇന്ന് വൈകിട്ടോടെയാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നത്.

വടകര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ അദ്ദേഹത്തിന് ഒരുക്കിയ സുരക്ഷ ശരിയാണെന്ന് സൂചിപ്പിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും അദ്ദേഹം വടകരയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഇന്ന് വൈകിട്ടോടെയാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നത്. കണ്ണൂരിൽ നിന്ന് പുറപ്പെട്ട വിമാനം തിരുവനനന്തപുരത്ത് ലാൻഡ് ചെയ്യുന്നതിനിടയിലായിരുന്നു പ്രതിഷേധം. വിമാനത്തിന് അകത്ത് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം.

Read Also: ബിഹാറില്‍ മതം മാറ്റ നിരോധന നിയമം നടപ്പാക്കേണ്ട ആവശ്യമില്ല: മുഖ്യമന്ത്രി

അതേസമയം, കേരളത്തിൽ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ വിഷയം ദേശീയതലത്തിൽ ഉന്നയിച്ച് ബി.ജെ.പി. മുഖ്യമന്ത്രിക്കെതിരെയുള്ളത് ഗുരുതരമായ ആരോപണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുടക്കാൻ ശ്രമം നടക്കുന്നുവെന്നും 2020 ൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഗുരുതര വിഷയം എന്ന് പറഞ്ഞിരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button