മുംബൈ: മുന്‍ ഭര്‍ത്താവ് റിതേഷ് സിംഗിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി രാഖി സാവന്ത് രംഗത്ത്. മുംബൈ ഓഷിവാര സ്റ്റേഷനില്‍ സുഹൃത്തിനൊപ്പം എത്തിയാണ് രാഖി പരാതി നല്കിയ്ത്. ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞ രാഖി മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു.
‘വിവാഹം കഴിച്ചെങ്കിലും ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ ഒറ്റയ്ക്കാണ് കഴിഞ്ഞത്. അയാളെന്നെ തിരിഞ്ഞുനോക്കിയില്ല. ഇതുപോലൊരു ഭര്‍ത്താവിനെ വേറൊരാള്‍ക്കും ഇനി കിട്ടരുത്. അതുകൊണ്ടാണ് അയാളെ വിട്ടുപോന്നത്. വിവാഹം കഴിച്ച മൂന്നു വര്‍ഷം എങ്ങനെയാണ് കഴിഞ്ഞതെന്ന് തനിക്കു മാത്രമേ അറിയൂ’- മാധ്യമങ്ങളോട് പൊട്ടിക്കരഞ്ഞു കൊണ്ട് രാഖി പറഞ്ഞു.
തന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളുടെ പാസ് വേഡുകള്‍ റിതേഷ് മാറ്റിയെന്നാണ് രാഖിയുടെ പുതിയ ആരോപണം. സുഹൃത്ത് ആദിലിനൊപ്പമാണ് രാഖി പോലീസ് സ്റ്റേഷനിലെത്തിയത്.
എന്നാല്‍, രാഖിയുടെ ആരോപണങ്ങള്‍ക്ക് നിയമപരമായ രീതിയില്‍ മറുപടി നല്‍കുമെന്ന് റിതേഷ് പ്രതികരിച്ചു.’സാഹചര്യം വളരെ സുതാര്യമാണ്. ഞാന്‍ അവള്‍ക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ചു. അതു സ്വീകരിക്കുന്നതില്‍ അവള്‍ക്കൊരു പ്രശ്നവുമുണ്ടായിരുന്നില്ല. പണം ചെലവാക്കുന്നത് നിര്‍ത്തിയപ്പോള്‍ അവള് എനിക്കെതിരെ തിരിയാന്‍ തുടങ്ങി.’- റിതേഷ് പറഞ്ഞു.
Post Your Comments