തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 21ന് കേരളത്തിലെത്തും. തിരുവനന്തപുരത്താണ് അദ്ദേഹം എത്തുന്നത്. തുടര്‍ന്ന്, സംസ്ഥാനത്ത് 50,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കം കുറിക്കും.
Read Also: രേഖകള്‍ മോഷ്ടിച്ചതാണെന്ന് അമേരിക്കന്‍ കോടതി: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരായ പീഡന പരാതി തള്ളി
കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടാണ് 50,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇതിന് പുറമെ, കൊല്ലം റെയില്‍വേ സ്റ്റേഷനിലും എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളിലും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനോട് ചേര്‍ന്നുള്ള ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷനിലും നടപ്പാക്കുന്ന 1500 കോടിയുടെ വികസനപദ്ധതികളും പ്രധാനമന്ത്രി നടപ്പിലാക്കും. കൊല്ലം, എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളില്‍ 400 കോടിയുടെ പദ്ധതികളും ഹാര്‍ബര്‍ ടെര്‍മിനസില്‍ 300 കോടിയുടെ പദ്ധതിയുമാണ് നടപ്പിലാക്കുന്നത്. ചിങ്ങവനം-കോട്ടയം റെയില്‍പ്പാത ഇരട്ടിപ്പിച്ചതിന്റെ ഉദ്ഘാടനവും നടത്തുന്നുണ്ട്.
Post Your Comments