Latest NewsKeralaIndia

ജനങ്ങളെ ഇത്ര ഭയമാണെങ്കിൽ പിണറായി വിജയൻ പുറത്തിറങ്ങാതിരിക്കുകയോ രാജി വയ്ക്കുകയോ വേണം: വി മുരളീധരൻ

ആലപ്പുഴ: ഹിറ്റ്ലറെപോലും കടത്തിവെട്ടുന്ന ഫാസിസ്റ്റ് ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി പോകുന്ന വഴിയിൽ ജനങ്ങൾ കറുപ്പ് വസ്ത്രം ധരിക്കാൻ പാടില്ലെന്ന് പറയുന്നു. ജനങ്ങളെ ഇത്ര ഭയമാണെങ്കിൽ പിണറായി വിജയൻ പുറത്തിറങ്ങാതിരിക്കുകയോ രാജി വയ്ക്കുകയോ വേണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കറുത്ത മാസ്ക് അഴിക്കാൻ പറഞ്ഞിട്ട് മാധ്യമപ്രവർത്തകരോ പത്രപ്രവർത്തക യൂണിയനോ പ്രതിഷേധിക്കാത്തത് എന്തെന്ന് മുരളീധരൻ ചോദിച്ചു. സ്വർണവും ഡോളറും കടത്തിയതിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടോയെന്ന് വ്യക്തമാക്കണം.

മറ്റ് ചോദ്യങ്ങൾ ഉന്നയിച്ച് വിഷയം വഴിതിരിക്കാൻ ഇടതുപക്ഷം ശ്രമിക്കരുത്. ഇ.ഡി ഉദ്യോഗസ്ഥനെതിരെ കമ്മീഷനെ വച്ച് കേസെടുത്തത് കാണിക്കുന്നത് സർക്കാരിൻ്റെ വെപ്രാളമാണ്. കേന്ദ്ര ഏജൻസികൾ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും വി.മുരളീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button