Latest NewsKeralaNews

‘അറക്കാന്‍ പോവുന്ന ആടിന് പ്ലാവില കാണിക്കുന്നു, ആർ.എസ്.എസ് നടപ്പാക്കുന്നത് ഹിറ്റ്‌ലറുടെ നയം’: മുഖ്യമന്ത്രി

മലപ്പുറം: കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ ധ്രുവീകരണ ശ്രമങ്ങളാണ് നടക്കുന്നതെന്ന് പറഞ്ഞ ആദ്ദേഹം, അറക്കാന്‍ പോവുന്ന ആടിന് പ്ലാവില കാണിക്കുകയാണെന്നും പരിഹസിച്ചു. സംസ്ഥാനത്ത് ന്യൂനപക്ഷ വര്‍ഗീയത രൂപം കൊണ്ടിരിക്കുന്നുവെന്നും, ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ വര്‍ഗീയത അല്ല പരിഹാരമെന്നും മുഖ്യമന്ത്രി പറയുന്നു. വര്‍ഗീയതയെ വര്‍ഗീയത കൊണ്ടല്ല നേരിടേണ്ടത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തെയും കേന്ദ്രസര്‍ക്കാരിനെയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനാണ്‌ കേന്ദ്രത്തിന്റെ ശ്രമമെന്നും, അതിന്റെ ഭാഗമായിട്ടാണ് സോണിയക്കും രാഹുലിനും നോട്ടീസ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിവരം കോണ്‍ഗ്രസുകാര്‍ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.

Also Read:പേടിഎം: മൊബൈൽ റീചാർജിന് അധിക നിരക്ക് ഈടാക്കിയേക്കും

‘ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ മാറ്റാന്‍ ശ്രമം നടക്കുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടാകുന്നു. ഹിറ്റ്‌ലറുടെ നയം ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. ഇറ്റലിയില്‍ പോയി ഫാസിസ്റ്റു പാര്‍ട്ടിയെ കണ്ടുപഠിച്ചവരാണ് ആര്‍എസ്എസ്. കേരള നവോത്ഥാനത്തില്‍ ഇ.എം.എസ് സര്‍ക്കാര്‍ വഹിച്ചത് വലിയ പങ്ക് ആണ്. കേരളാ മോഡലിന്റെ അടിസ്ഥാനം ഇ.എം.എസ് ഭരണമാണ്. 1957 ലേ ഗവണ്‍മെന്റിന്റെ അടിസ്ഥാന വികസന നയങ്ങളില്‍ ഊന്നിയാണ് പിന്നീടുള്ള ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്’, മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button