തിരുവനന്തപുരം: ട്വിറ്ററില്‍ ട്രെന്‍ഡിംഗായി #CovidKeralaModelFailed ഹാഷ്ടാഗ്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന ആരോപണം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്ററില്‍ ഹാഷ്ടാഗ് ട്രെന്‍ഡിംഗായിരിക്കുന്നത്. ഹാഷ്ടാഗ് ഏറ്റെടുത്ത് ആര്‍എസ്എസ് പ്രചാരകന്‍ ജെ.നന്ദകുമാര്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ടി.ജി മോഹന്‍ദാസ് എന്നിവര്‍ രംഗത്തെത്തി.
രാജ്യത്തെ ജനസംഖ്യയുടെ 2 ശതമാനം മാത്രമാണ് കേരളത്തിലുള്ളതെന്നും എന്നിട്ടും 25 ശതമാനം ആക്ടീവ് കേസുകള്‍ കേരളത്തിലാണെന്നും ജെ.നന്ദകുമാര്‍ പറഞ്ഞു. ഞങ്ങള്‍ പരാജയപ്പെട്ടിട്ടില്ലെന്നും അവര്‍ ഞങ്ങളെ പരാജയപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. #CovidKeralaModelFailed ഹാഷ്ടാഗ് ഉള്‍പ്പെടുത്തിയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തുമ്പോഴും കേരളത്തില്‍ ദിവസേന 10,000-15,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കഴിഞ്ഞ കുറേ ദിവസങ്ങളായി 10 ശതമാനത്തിന് മുകളിലാണ്. ടിപിആര്‍ കുറയ്ക്കാനായി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെ ബക്രീദ് പ്രമാണിച്ച് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയതിനെതിരെ ഡല്‍ഹി മലയാളി പി.കെ.ഡി നമ്പ്യാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
Post Your Comments