KeralaLatest NewsNews

പിണറായിക്ക് ബിലീവേഴ്സ് ചർച്ചുമായി ബന്ധമെന്ന ആരോപണം ഗൗരവമുള്ളത്: സത്യം പുറത്തുവരണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും അമേരിക്കയിൽ നിക്ഷേപം ഉണ്ടെന്നും അത് വെളുപ്പിക്കുന്നത് ബിലീവേഴ്സ് ചർച്ചാണെന്നുമുളള വാർത്ത ഗൗരവമുള്ളതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. വിഷയത്തിൽ സത്യം പുറത്തു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: വിജിലന്‍സ് ഡയറക്ടറെയല്ല മാറ്റേണ്ടത് മുഖ്യമന്ത്രിയെ, തുറന്നടിച്ച് എന്‍.കെ.പ്രേമചന്ദ്രന്‍

ബിലീവേഴ്സ് ചർച്ചിനെതിരെ കളളപ്പണം വെളുപ്പിക്കൽ കേസ് നിലവിലുണ്ട്. ബിലീവേഴ്സ് ചർച്ചിന് വേണ്ടി സർക്കാർ നേരത്തെയും നിയമവിരുദ്ധമായ പ്രവൃത്തി ചെയ്തിട്ടുണ്ട്. സർക്കാർ ഭൂമിയാണെന്ന് ഹൈക്കോടതി പറഞ്ഞ ശബരിമലയിലെ 500 ഏക്കർ സ്ഥലം, സർക്കാർ ഭൂമിയല്ലാതാക്കി മാറ്റുകയും സ്വകാര്യ ഭൂമിയാക്കി ചിത്രീകരിക്കുകയും ചെയ്തു. തുടർന്ന് അവരുടെ കൈയിൽ നിന്ന് ഭൂമി ഏറ്റെടുത്ത് അവർക്ക് പണം കൊടുക്കാനും സർക്കാർ തീരുമാനിച്ചു. റവന്യൂ പ്രൻസിപ്പൽ സെക്രട്ടറി ഇത് സംബന്ധിച്ച് എല്ലാ വിവരങ്ങളും പുറത്തുവിട്ടിട്ടുള്ളതാണ്. ഇടനിലക്കാരനായ ഷാജ് കിരൺ ബിലീവേഴ്സ് ചർച്ചിന്റെ ആളാണെന്ന് പറഞ്ഞാണ് രംഗത്തെത്തിയിരിക്കുന്നത്. സാഹചര്യ തെളിവുകൾ അത് സത്യമാണെന്നാണ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ജനങ്ങളെ അണിനിരത്തി നേരിടുമെന്നാണ് കോടിയേരി പറയുന്നത്. അത് കലാപാഹ്വാനമാണ്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണോ, വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിയല്ല. എല്ലാ കുറ്റപത്രങ്ങളും ഭാഗികമാണ്. ഒരു കേസിലും കുറ്റപത്രം പൂർണമായിട്ടില്ല. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ ഇപ്പോഴും കേസ് അന്വേഷിക്കുന്നുണ്ട്. ബിരിയാണി പാത്രവുമായി ബന്ധപ്പെട്ട സംഭവത്തിലും അന്വേഷണം നടക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

ഒരു കേസിലും കാണിക്കാത്ത ആവേശമാണ് സ്വപ്ന ഗൂഢാലോചന നടത്തി എന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കാണിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന കേസിൽ ഇത്ര വലിയ അന്വേഷണ സംഘം എന്തിനാണ്. സ്വപ്ന സുരേഷിനെ മെരുക്കാനാണ് ഷാജ് കിരണിനെ അയച്ചത്. ഓഡിയോ ക്ലിപ്പ് കെട്ടിച്ചമച്ചതാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. എന്നാൽ അജിത് കുമാറിനെ മാറ്റിയതോടെ ഓഡിയോ സർക്കാർ സ്ഥിരീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇന്റലിജൻസ് പരിശോധിച്ച് ഓഡിയോ ഉള്ളതാണെന്ന് കണ്ടെത്തി. ഓഡിയോ ക്ലിപ്പിലെ ഒരു ഭാഗം സർക്കാർ സ്ഥിരീകരിച്ചെങ്കിൽ ബാക്കി ഭാഗത്തിൽ അന്വേഷണം വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

ഷാജ് കിരണിനെയും ഇബ്രാഹിമിനെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. സ്വപ്നയെ ബെംഗളൂരുവിലേക്ക് കടത്തിയത് പോലെ ഷാജിനെ തമിഴ്നാട്ടിലേക്ക് കടത്തിയിരിക്കുകയാണ്. കള്ളക്കടത്ത് സ്വർണം എവിടെ പോയി എന്ന് കണ്ടെത്തണം. സരിത്തിനെ ധൃതി പിടിച്ച് കസ്റ്റഡിയിലെടുത്തതും ഒരു മണിക്കൂറിനുള്ളിൽ വിട്ടയക്കും എന്നതും ഷാജ് കിരൺ എങ്ങനെ അറിഞ്ഞു. സർക്കാർ അറിയാതെ വിജിലൻസിന്റെ മേധാവി എം ആർ അജിത്കുമാറിന് ഇടനില നിൽക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: അഡ്വ. കൃഷ്ണരാജിനെതിരെ കള്ളക്കേസെടുത്തത് നിന്ദ്യമായ പ്രതികാര നടപടി : കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button