ആദ്യത്തെ സ്വകാര്യ ട്രെയിൻ സർവീസ് ഈ മാസം 14 ന് കോയമ്പത്തൂരിൽ നിന്നും ആരംഭിക്കും. ഇന്ത്യൻ റെയിൽവേയുടെ ‘ഭാരത് ഗൗരവ് ട്രെയിൻ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്വകാര്യ സർവീസ് ആരംഭിക്കുന്നത്. സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെ സഹകരണത്തോടെയാണ് യാത്ര.
കോയമ്പത്തൂരിൽ നിന്നും വൈകിട്ട് 6 മണിക്ക് പുറപ്പെട്ട് 16 ന് രാവിലെ 7.25 ന് ഷിർഡിയിൽ എത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വിനോദ- തീർത്ഥയാത്രകൾക്ക് പ്രാധാന്യം നൽകി കൊണ്ട് സായ്സദൻ എക്സ്പ്രസാണ് കോയമ്പത്തൂർ- ഷിർഡി സർവീസ് നടത്തുന്നത്.
Also Read: വിവാദങ്ങളും അപവാദങ്ങളും ഏറ്റവും കൂടുതല്‍ അരങ്ങ് തകര്‍ക്കുന്നത് കേരളത്തിലാണ്: പി.എസ് ശ്രീധരന്‍ പിള്ള
‘ഭാരത് ഗൗരവ് ട്രെയിൻ’ പദ്ധതിയിൽ ഉൾപ്പെട്ട ട്രെയിനുകളിൽ സെക്കന്റ് എസി കോച്ചുകളാണ് ഉള്ളത്. ഭക്ഷണം, വായിക്കാൻ മാഗസിനുകൾ, ബെഡ് ടൈം കിറ്റ്, ഡോക്ടറുടെ സേവനം എന്നിവ ഉണ്ടാകും.
Post Your Comments