Latest NewsNewsLife Style

ചർമ്മത്തിന് തിളക്കം ലഭിക്കാൻ ചില ഫേസ് മാസ്‌കുകൾ

 

 

വീട്ടിൽ തന്നെ തയാറാക്കാൻ കഴിയുന്ന ചില ഫേസ് മാസ്‌കുകൾ ഉപയോഗിച്ചു കൊണ്ട് ചർമ്മത്തിനു നല്ല തിളക്കം നൽകാൻ കഴിയും. രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ഈ ഫേസ് മാസ്‌കുകൾ മുഖത്തുപുരട്ടാം. രാവിലെ എഴുന്നേൽക്കുമ്പോൾ കഴുകി കളയുകയും ചെയ്യാം.

മുട്ട ഫേസ് മാസ്‌ക്ക്

മുട്ടയുടെ മഞ്ഞ മാറ്റി വെള്ള മാത്രം എടുക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിട്ടിനു ശേഷം കഴുകി കളയാം. താല്പര്യമുള്ളവർക്ക് ഒരു രാത്രി മുഴുവൻ ഇതു മുഖത്ത് സൂക്ഷിക്കാം. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യാം.

മുട്ടയുടെ വെള്ളയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ ചർമ്മത്തിനു തിളക്കം നൽകുന്നു. മുഖത്തുവീഴുന്ന ചുളിവുകൾ, കറുത്ത പാടുകൾ എന്നിവയെയെല്ലാം പ്രതിരോധിക്കാൻ മുട്ടയുടെ വെള്ളയ്ക്കു കഴിയും.

തക്കാളി ഫേസ് മാസ്‌ക്

സാമാന്യ വലുപ്പത്തിലുള്ള ഒരു തക്കാളിയെടുത്തു രണ്ടായി മുറിക്കുക. രണ്ടു ടേബിൾ സ്പൂൺ പാൽ ഒരു ബൗളിൽ എടുത്തു മുറിച്ചുവച്ച തക്കാളി അതിൽ മുക്കിയതിനു ശേഷം മുഖത്ത് പുരട്ടുക. ഉണങ്ങിയതിനു ശേഷം വീണ്ടും ഇതാവർത്തിക്കുക. തക്കാളിയും പാലും മിക്‌സ് ചെയ്തും മുഖത്ത് പുരട്ടാവുന്നതാണ്. ഈ കൂട്ട് മുഖത്ത് പുരട്ടിയതിനു രാവിലെ എഴുന്നേറ്റു തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button