Latest NewsNewsInternationalOmanGulf

വൈദ്യുതി നിരക്ക് കുറച്ച് ഒമാൻ

മസ്‌കത്ത്: വൈദ്യുതി നിരക്ക് കുറച്ച് ഒമാൻ. ഗാർഹിക വിഭാഗത്തിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് നിരക്കിൽ 15 ശതമാനത്തിന്റെ ഇളവാണ് നൽകിയിട്ടുള്ളത്. വൈദ്യുതി വിതരണ സ്ഥാപനമായ മസ്‌കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങളും ഇസ്‍ലാമോഫോബിയയും വ്യാപിക്കുന്നു, പ്രധാനമന്ത്രി മൗനം വെടിയണം: ശശി തരൂർ

മെയ് ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയുള്ള വേനൽക്കാല കാലയളവിലേക്കാണ് നിരക്ക് കുറച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാ സ്ലാബുകളിലുമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് അവരുടെ അടിസ്ഥാന അക്കൗണ്ടിൽ (രണ്ട് അക്കൗണ്ടുകളോ അതിൽ കുറവോ) 15 ശതമാനം നിരക്കിളവ് ലഭിക്കും.

അതേസമയം, മെയ് ഒന്നിന് മുമ്പുള്ള വൈദ്യുതി ഉപയോഗത്തിന് നിരക്ക് ഇളവ് ലഭിക്കില്ല.

Read Also: കോൺഗ്രസ് സർക്കാരിന്റെ മൗനാനുവാദത്തോടെ ബാബറി മസ്ജിദ് പൊളിച്ചുകൊണ്ട് ജനങ്ങളെ ബി.ജെ.പി മതാടിസ്ഥാനത്തിൽ വിഭജിച്ചു:എം.എ ബേബി

shortlink

Related Articles

Post Your Comments

Related Articles


Back to top button