COVID 19Latest NewsNewsIndia

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു

 

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,582 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4 പേര്‍ മരിച്ചു. 4,435 പേരാണ്  രോഗമുക്തി നേടിയത്. ഇതോടെ, രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 44,513 ആയി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.71 ശതമാനമായി ഉയര്‍ന്നു.  ജനുവരിക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന കോവിഡ് കേസുകള്‍ ഇത്രയും ഉയരുന്നത്.

രാജ്യത്തെ കോവിഡ് ബാധിതരില്‍ 70 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button