കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന രൂപതാ ശതാബ്ദി പരിപാടിയ്ക്കെത്തുന്ന വിശ്വാസികളോട് കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളും മാസ്‌ക്കുകളും ഒഴിവാക്കാന്‍ നിര്‍ദ്ദേശം.
Read Also: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി: അറിയിപ്പുമായി ഒമാൻ പോലീസ്
കറുത്ത മാസ്‌കോ ഷാളോ ധരിച്ച് ഇടവകകളില്‍നിന്ന് വിശ്വാസികള്‍ വരുന്നത് ഒഴിവാക്കണമെന്നാണ് രൂപതാ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്.
അതേസമയം, കറുത്ത മാസ്‌കോ ഷാളോ ധരിക്കരുതെന്ന പൊലീസ് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിശ്വാസികള്‍ക്ക് വാട്സാപ്പ് വഴി നിര്‍ദ്ദേശം നല്‍കിയതെന്നാണ് അധികൃതരുടെ വിശദീകരണം. പരിപാടിയിലേയ്ക്ക് പുറത്തുനിന്ന് പ്രതിഷേധക്കാര്‍ വന്നേക്കുമെന്ന ആശങ്കയുണ്ട്. ആ സാഹചര്യത്തില്‍ വിശ്വാസികള്‍ ഏതെങ്കിലും വിധത്തില്‍ തര്‍ക്കത്തില്‍ ഭാഗമാകേണ്ടതില്ലെന്നതുകൊണ്ടാണ് നിര്‍ദ്ദേശം നല്‍കിയതെന്നാണ് രൂപതാ അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന മറ്റു പരിപാടികളിലെല്ലാം കറുപ്പ് മാസ്‌കിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ്, കറുപ്പ് ഒഴിവാക്കി ചടങ്ങിനെത്തണമെന്ന് രൂപതാ അധികൃതര്‍ വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
Post Your Comments