Latest NewsKeralaNews

മടിയിൽ കനമുള്ളത് കൊണ്ടാണ് മുഖ്യന് പേടിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: മടിയിൽ കനമുള്ളവനെ പോലെയാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പെരുമാറ്റമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ശിവശങ്കര്‍ പ്രതിയായിട്ടും സര്‍ക്കാര്‍ തിരിച്ചെടുത്തെന്നും, ബിരിയാണി ചെമ്പില്‍ വലിയ സംശയങ്ങള്‍ ഉയരുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു.

Also Read:കാൻസർ ചികിത്സക്ക് ‘സൗഖ്യം’ പദ്ധതിയുമായി കൈകോർത്ത് ആസ്റ്റർ മെഡ് സിറ്റി

’36 തവണ വിജിലന്‍സ് മേധാവി ഇടനിലക്കാരനുമായി സംസാരിച്ചത് എന്തിനെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ സ്വന്തം ആളാണ് മുന്‍ വിജിലന്‍സ് മേധാവി എം.ആര്‍.അജിത് കുമാർ. ഏജന്‍സികള്‍ സ്വര്‍ണക്കടത്ത് കേസില്‍ ബന്ധപ്പെട്ട അന്വേഷണം തുടരും’, വി.മുരളീധരന്‍ പറഞ്ഞു.

‘അന്വേഷണം നടക്കുന്നത് സ്വര്‍ണ്ണം വന്ന വഴിയും പോയ വഴിയും ആണ്. ഒരു ഒത്ത് തീര്‍പ്പും കേന്ദ്രത്തിന് ഇല്ല. വിദേശ പൗരന്മാരായ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ കസ്റ്റംസ് കേസില്‍ ചോദ്യം ചെയ്യലായിരുന്നു പ്രധാനം. ഡിപ്ലോമാറ്റിക്ക് പാസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് വിമാനത്താവളത്തില്‍ നല്‍കിയത് സംസ്ഥാന സര്‍ക്കാരാണ്’, വി.മുരളീധരന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button