പാലക്കാട്: വീട്ടമ്മ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തായി. അയൽവാസിയായ വീട്ടമ്മ പാർട്ടി പ്രവർത്തക കൂടിയാണ്. ഇവരുടെ കുളിമുറിയിലാണ് ഇയാൾ ഒളി ക്യാമറ വെച്ചത്. വീട്ടമ്മ കണ്ടുപിടിച്ചതോടെ ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചു. ഇതിനിടെ ഇയാളുടെ മൊബൈൽ ഫോൺ താഴെ വീഴുകയും ചെയ്തിരുന്നു.
തുടർന്ന്, മൊബൈൽ ഫോൺ സഹിതം വീട്ടമ്മ പരാതി നൽകുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലക്കാട് സൗത്ത് സ്റ്റേഷനാണ് കേസെടുത്തത്. സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടി നടപടിയും സ്വീകരിച്ചു. സിപിഎം കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്.
വീട്ടമ്മ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലീസ് കേസ്
പരാതി വന്നയുടൻ നടപടിയെടുത്തതായി പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഷാജഹാൻ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുളിമുറക്ക് പുറത്ത് ശബ്ദം കേട്ടതോടെ സ്ത്രീ ബഹളമുണ്ടാക്കുകയായിരുന്നു.
Post Your Comments