KeralaLatest NewsNews

ബിരിയാണി ചെമ്പെറിഞ്ഞ് പ്രവര്‍ത്തകര്‍: ചെമ്പ് വിട്ടുകിട്ടാനായി പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

കാസര്‍കോട്: പൊലീസിന് നേരെ വലിച്ചെറിഞ്ഞ ബിരിയാണി ചെമ്പ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റാലിയ്ക്കിടെ കലക്ട്രേറ്റിലേക്കാണ് ബിരിയാണി ചെമ്പെറിഞ്ഞത്. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ബിരിയാണി ചെമ്പ് പൊലീസിന് നേരെ വലിച്ചെറിഞ്ഞത്.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സെക്രട്ടേറിയറ്റിലേക്കും കളക്ട്രേറ്റുകളിലേക്കും നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷമുണ്ടായി. വലിച്ചെറിഞ്ഞ ബിരിയാണി ചെമ്പ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന്, ചെമ്പ് വിട്ടുകിട്ടാനായി പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.
പക്ഷേ പൊലീസ് വിട്ടു നല്‍കാന്‍ തയാറായില്ല.

Read Also: സ്വപ്‌ന ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നാലെ കോടിയേരിയുടെ വാര്‍ത്താസമ്മേളനം

കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, കൊല്ലം എന്നിവിടങ്ങളില്‍ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. കോഴിക്കോട് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button