തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നിർണ്ണായക വെളിപ്പെടുത്തലുമായി രംഗത്ത്. വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍ അജിത്കുമാറും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും ഷാജ് കിരണിന്‍റെ വാട്സാപ്പിലൂടെ 56 തവണ തന്നെ വിളിച്ചെന്നും തന്‍റെ രഹസ്യമൊഴി പിന്‍വലിപ്പിക്കാനാണ് ഷാജ് കിരണ്‍ എത്തിയതെന്നും സ്വപ്ന ആരോപിക്കുന്നു.
‘തന്റെ ഫോൺ മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ്കുമാറിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഭീഷണിപ്പെടുത്തുമ്പോഴാണ് എ.ഡി.ജി.പി അജിത്കുമാർ ഷാജിന്റെ വാട്സാപ്പിൽ വിളിച്ചത്. തന്നോടു വിലപേശാനും ഒത്തുതീർപ്പുണ്ടാക്കാനുമാണ് ഷാജ് കിരണും ഇബ്രാഹിമും വന്നത്’-സ്വപ്ന സുരേഷ് പറഞ്ഞു.
Read Also: ശബ്ദരേഖ 3 മണിക്ക് പുറത്തുവിടും: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പിണറായി മന്ത്രിസഭ വീഴുമോ?
‘ഞാൻ ഇതിന്റെ മീഡിയേറ്ററാണ്. ഒന്നാം നമ്പറിനെ കാണാൻ പോകുകയാണ്. ഒന്നാം നമ്പർ വളരെ ദേഷ്യത്തിലാണ്’ എന്ന് ഷാജ് കിരൺ പറഞ്ഞെന്നും ഈ ‘ഒന്നാം നമ്പർ’ ആരാണെന്നു ഷാജ് കിരണിനോടു ചോദിക്കണമെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.
Post Your Comments