
കോഴിക്കോട്: സാഹിത്യകാരൻ വി.ആർ സുധീഷിനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഫറോക്ക് സ്വദേശിയുടെ പരാതിയെ തുടർന്നാണ് വനിതാ പോലീസ് സുധീഷിനെതിരെ കേസ് എടുത്തത്.
ഫോൺ വിളിച്ച് അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ പരാതിയാണ് സുധീഷിനെതിരെ ലഭിച്ചതെന്നും വിശദാംശങ്ങൾ അന്വേഷിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ടൗൺ അസി. കമ്മീഷണർ അറിയിച്ചു.
ഒലിവ് പബ്ലിക്കേഷനിൽ ജോലി ചെയ്തുവരവെ ഒരു അഭിമുഖത്തിനായി വി.ആർ സുധീഷിനെ കണ്ടപ്പോൾ എടുത്ത ഫോട്ടോ സമൂഹമാധ്യമത്തിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റു ചെയ്യുകയും വാട്സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
Post Your Comments