നെല്ലിക്ക നമുക്ക് എല്ലാം ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്. വെറുംവയറ്റില്‍ നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് ശരീരത്തെ പ്രായാധിക്യ ലക്ഷണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയും. രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാനും നെല്ലിക്ക ഉത്തമമാണ്. നിത്യേന ഓരോ കപ്പ് നെല്ലിക്കാ ജൂസ് കഴിക്കുന്നതിലൂടെ പുരുഷ ബീജങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കാനാകും.
നെല്ലിക്കനീരില്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് ദിവസേന ഒരൗണ്‍സ് വീതം രണ്ട് നേരം വീതം കഴിച്ചാല്‍ പ്രമേഹം ശമിക്കും. നെല്ലിക്കനീരില്‍ കരിം ജീരകം പൊടിച്ച് കഴിച്ചാല്‍ വായ്പുണ്ണ് ശമിക്കും. നെല്ലിക്കാനീര് തേനിനൊപ്പം ദിവസേന കഴിച്ചാല്‍ ശരീരം പുഷ്ടിപ്പെടും. നെല്ലിക്ക ആവിയില്‍ പുഴുങ്ങി ശര്‍ക്കരയില്‍ പാവാക്കി വെച്ചിരുന്ന് നാലെണ്ണം വീതം ദിവസവും കഴിച്ചാല്‍ ബുദ്ധിശക്തി വര്‍ദ്ധിക്കും.
Post Your Comments