Latest NewsNewsMobile PhoneTechnology

Nothing Phone 1: ജൂലൈയിൽ വിപണിയിലെത്തും

6.55 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിന് പ്രതീക്ഷിക്കുന്നത്

ടെക് ലോകത്ത് ഏറെ ചർച്ചാവിഷയമായ നത്തിംഗ് കമ്പനിയുടെ ആദ്യ സ്മാർട്ട്ഫോൺ ജൂലൈയിൽ പുറത്തിറങ്ങും. Nothing Phone 1 സ്മാർട്ട്ഫോൺ ജൂലൈ 12 നാണ് വിപണിയിലെത്തുക. ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിശോധിക്കാം.

6.55 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിന് പ്രതീക്ഷിക്കുന്നത്. സുതാര്യമായ പിൻവശമാണ് സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷത. വില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും 40,000- 50,000 രൂപ ഇടയിലാകാനാണ് സാധ്യത. കൂടാതെ, ഇന്റേണൽ മെമ്മറി, ക്യാമറ തുടങ്ങിയ സവിശേഷതകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also Read: മലബാർ ഗോൾഡ്: ഇന്ത്യയിൽ 9,860 കോടി രൂപയുടെ നിക്ഷേപം നടത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button