KeralaLatest NewsNews

ഇനി മീനില്ലാക്കാലം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

തിരുവനന്തപുരം: ജൂൺ 10 മുതൽ ജൂലായ്‌ 31 വരെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി. നിരോധനവുമായി ബന്ധപ്പെട്ട് ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടച്ചുപൂട്ടാന്‍ സർക്കാർ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Also Read:കേരളത്തിൽ വ്യവസായ നിക്ഷേപ സാഹചര്യം ശക്തിപ്പെട്ടു: മന്ത്രി പി രാജീവ്

തീരദേശ നിവാസികളുടെ ദാരിദ്ര്യവും മറ്റും കണക്കിലെടുത്ത് ട്രോളിംഗ് നിരോധന കാലയളവില്‍ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവരെ ആശ്രയിച്ച്‌ ഉപജീവനം കണ്ടെത്തുന്ന തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കാനും നിർദ്ദേശമുണ്ട്.

അതേസമയം, ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാന്‍ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ പാലിച്ച്‌ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് തീരദേശവാസികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button