Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaCinemaMollywoodLatest NewsNews

ചുവന്ന സാരിയിൽ അതിസുന്ദരിയായി നയൻതാര: വിക്കി-നയൻ വിവാഹ ചിത്രങ്ങൾ കാണാം

തെന്നിന്ത്യ കാത്തിരുന്ന നയൻതാര–വിഗ്നേഷ് ശിവൻ വിവാഹ ചിത്രങ്ങൾ പുറത്ത്. താരസമ്പന്നമായിരുന്നു വിവാഹം. വിവാഹസദ്യക്ക് കേരളത്തനിമയുള്ള ഒട്ടേറെ വിഭവങ്ങൾ നിരക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വിവാഹ സദ്യയുടെ മെനു പുറത്തുവിട്ടത്. കാതൽ ബിരിയാണി മുതൽ ഇളനീർ പായസം വരെയുള്ള വിഭങ്ങൾ സ്‌ഥക്കുണ്ട്. അവിയൽ, കാളൻ, ചേന കൊണ്ടുള്ള വിഭവം തുടങ്ങി മലയാളികളുടെ നാവിൽ കൊതിയൂറുന്ന അനവധി വിഭവങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ദൈവത്തിന്റെ അനുഗ്രഹം കൊണ്ട്, പ്രപഞ്ചത്തെയും മാതാപിതാക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി നയൻതാരയെ താൻ വിവാഹം ചെയ്തുവെന്ന് വിഘ്നേഷ് ശിവൻ ട്വിറ്ററിൽ കുറിച്ചു.

ഏഴുവർഷത്തെ പ്രണയത്തിനു ശേഷമാണ് ഇവർ വിവാഹം ചെയ്തത്. വിവാഹത്തിൽ പങ്കെടുക്കാൻ വൻ താരനിര തന്നെ ഹോട്ടലിലെത്തി.

ഷാരൂഖ് ഖാൻ, വിജയ് സേതുപതി, ദിലീപ്, കാർത്തി, വിജയ് സേതുപതി, ദിലീപ്, കാർത്തി, ഗൗതം മേനോൻ, അറ്റ്ലീ, അനിരുദ്ധ്, മണിരത്നം, സൂര്യ, ജ്യോതിക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിൽ ഹൈന്ദവാചാരപ്രകാരമാണ് വിവാഹം കഴിഞ്ഞത്. വിവാഹ വേദിയിൽ അതിഥികൾക്ക് നൽകുന്ന വെള്ളക്കുപ്പികളിൽ നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും ആരാധകർ നിർമ്മിച്ച പോസ്റ്ററുകൾ ഉപയോഗിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button