ന്യൂഡൽഹി: ഭരണകക്ഷിയായ ബി.ജെ.പി അംഗങ്ങൾ നടത്തിയ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങൾ ദേശീയതലത്തിലും അന്തർദേശീയ തലത്തിലും വിവാദങ്ങൾക്ക് കാരണമായി. ഈ സാഹചര്യത്തിൽ ഇറാൻ വിദേശകാര്യമന്ത്രി ഇന്ന് ഡൽഹിയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി.
പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയവരെ പാഠം പഠിപ്പിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തങ്ങളുടെ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയനോട് പറഞ്ഞതായി ഇറാൻ പ്രസ്താവന ഇറക്കുകയും ചെയ്തു. എന്നാൽ, ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്നും ഇപ്പോൾ ഇത് നീക്കം ചെയ്തിരിക്കുകയാണ്.
Post Your Comments