കൊല്‍ക്കത്ത: 2023ലെ ഏഷ്യൻകപ്പ് ഫുട്ബോളിന് യോഗ്യത മത്സരത്തിൽ ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം. ശക്തരായ കംബോഡിയയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നായകൻ സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. 13-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയും 59-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയുമാണ് ഛേത്രി ഇന്ത്യയുടെ ഗോള്‍പ്പട്ടിക തികച്ചത്.
ആദ്യ പകുതിയില്‍ ലിസ്റ്റണ്‍ കൊളോക്കോയെ ബോക്സില്‍ വീഴ്ത്തിയതിനാണ് ഇന്ത്യക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചത്. ലക്ഷ്യം പിഴക്കാതെ നായകൻ പന്ത് വലയിലെത്തിച്ചു. കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ഇന്ത്യ ആക്രമണം തുടങ്ങി. മൂന്നാം മിനിറ്റില്‍ കംബോഡിയയുടെ ചാന്‍പോലിനെ ബോക്സിന് പുറത്ത് സന്ദേശ് ജിങ്കാന്‍ വീഴ്ത്തിയതിന് ഫ്രീ ക്രിക്ക് ലഭിച്ചെങ്കിലും സന്ദര്‍ശകര്‍ക്ക് അത് മുതലാക്കാനായില്ല.
Read Also:- ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റാൻ പപ്പായ!
പതിമൂന്നാം മിനിറ്റിലാണ് കൊളോക്കോയെ ബോക്സില്‍ വീഴ്ത്തിയതിന് ഇന്ത്യക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചത്. ലീഡെടുത്തതോടെ തുടര്‍ച്ചയായ ആക്രമണങ്ങളുമായി ഇന്ത്യ കളം നിറഞ്ഞെങ്കിലും രണ്ടാം ഗോള്‍ മാത്രം പിറന്നില്ല. 22-ാം മിനിറ്റില്‍ ലീഡുയര്‍ത്താന്‍ ഛേത്രിയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും നഷ്ടമായി. പാസിംഗിലും പന്ത് കൈവശം വെക്കുന്നതിലും ഇന്ത്യ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു.
Post Your Comments