പട്‌ന: സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുമോയെന്ന ചോദ്യത്തിന് പ്രതികരണവുമായി ബി.ജെ.പിക്ക് സഖ്യകക്ഷിയായ ജെ.ഡി.യുവിന്റെ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. ബിഹാറില്‍ മതം മാറ്റ നിരോധന നിയമം നടപ്പാക്കേണ്ട ആവശ്യമില്ലെന്നും വിവിധ മതക്കാര്‍ ബിഹാറില്‍ യോജിപ്പിലാണ് ജീവിക്കുന്നതെന്നും നിതീഷ് പറഞ്ഞു.
സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. വിവാദ വിഷയങ്ങളില്‍ തന്റെ സര്‍ക്കാര്‍ എപ്പോഴും ജാഗ്രത പുലര്‍ത്തുന്നുണ്ടന്നും വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ സംസ്ഥാനത്ത് പരസ്പരം യോജിപ്പിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also: കുടുംബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്: അംഗങ്ങൾക്ക് നഷ്ടമായത് 73 ലക്ഷം രൂപ
‘ബിഹാറില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വലിയ വര്‍ഗീയ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ല. ഏത് മതവിഭാഗത്തില്‍പ്പെട്ടവരായാലും ഒരു പ്രശ്നവുമില്ലാതെ പരസ്പരം യോജിച്ചാണ് ജീവിക്കുന്നത്. സംസ്ഥാനത്ത് മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ഒരു തര്‍ക്കവുമില്ല. അതിനാല്‍, ബിഹാറില്‍ അത്തരമൊരു നിയമനിര്‍മ്മാണം ആവശ്യമില്ല. ചെറിയ വര്‍ഗീയ സംഭവങ്ങളില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നു. സെന്‍സിറ്റീവ് വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ എപ്പോഴും ജാഗ്രത പുലര്‍ത്തുന്നു’ -നിതീഷ് വ്യക്തമാക്കി.
Post Your Comments