![DOCTOR RAPED BY MALAYALI EXPAT](/wp-content/uploads/2018/08/rape-victim.jpg)
പാറ്റ്‌ന: ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് പേര്‍ ബസിനുള്ളില്‍ ബലാത്സംഗം ചെയ്തു. ബെട്ടിയ നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ബസിനുള്ളില്‍ നിന്ന് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
Read Also:നാല് വർഷത്തിനിടെ 1000 പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
ബസ് ഡ്രൈവറും കൂട്ടാളികളും ചേര്‍ന്ന് മയക്കുമരുന്ന് അടങ്ങിയ ശീതളപാനീയം നല്‍കി ബലാത്സംഗം ചെയ്‌തെന്ന ഇരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു ക്രൂര കൃത്യമെന്ന് ബെട്ടിയ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ മുകുള്‍ പാണ്ഡെ പറഞ്ഞു. മൂന്ന് പ്രതികളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. അക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ 2012 ഡിസംബര്‍ 16നാണ് ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി ബസില്‍ കൂട്ടബലാത്സംഗത്തിനും ക്രൂരമായ അക്രമത്തിനും ഇരയായത്. ചികിത്സയിലിരിക്കെ ഡിസംബര്‍ 29ന് പെണ്‍കുട്ടി മരിച്ചു. രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധങ്ങളാണ് സംഭവത്തെ തുടര്‍ന്ന് ഉണ്ടായത്.
Post Your Comments