കാബൂള്‍: രാജ്യത്ത് നിയമങ്ങൾ ശ്കതമാക്കി താലിബാൻ സർക്കാർ. ഇസ്ലാം മതത്തെയും മതഗ്രന്ഥത്തെയും അപമാനിച്ചു എന്നാരോപിച്ച് പ്രശസ്ത ഫാഷന്‍ മോഡലിനെയും മൂന്ന് സഹപ്രവര്‍ത്തകരെയും താലിബാന്‍ അറസ്റ്റ് ചെയ്തു. ഫാഷന്‍ ഷോകള്‍, യൂട്യൂബ് ക്ലിപ്പുകള്‍, മോഡലിംഗ് ഇവന്റുകള്‍ എന്നിവയിലൂടെ പ്രശസ്തനായ അജ്മല്‍ ഹഖിഖിയാണ് അറസ്റ്റിലായത്. സഹപ്രവര്‍ത്തകനുമായി സംസാരിക്കവെ അറബിയില്‍ ഖുറാന്‍ വാക്യങ്ങള്‍ ഹാസ്യാത്മകമായി ചൊല്ലിയെന്നാണ് താലിബാന്റെ ആരോപണം.
എന്നാൽ, ചെയ്തുപോയ തെറ്റിന് മാപ്പിരന്ന് നാലുപേരും കൈകൂപ്പി നില്‍ക്കുന്നതിന്റെ വീഡിയോയും താലിബാന്‍ പുറത്തുവിട്ടിട്ടുണ്ട്. മാപ്പുപറഞ്ഞെങ്കിലും അറസ്റ്റിലായവരെ ഇതുവരെയും മോചിപ്പിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ഇവരെ കടുത്ത ശിക്ഷയ്ക്ക് വിധേയരാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. മതനിന്ദയും അവഹേളനവും ഒരുതരത്തിലും പൊറുക്കാനാവില്ലെന്ന് നേരത്തേ തന്നെ താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, അജ്മല്‍ ഹഖിഖി നിരപരാധിയാണെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നത്. രാജ്യത്ത് വിയോജിപ്പുകളെ അടിച്ചമര്‍ത്താനും സ്വന്തം കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്ന് വ്യക്തികളെ ഭയപ്പെടുത്തി അകറ്റാനുമുള്ള താലിബാന്റെ തന്ത്രമാണെന്ന് അവര്‍ വ്യക്തമാക്കി.
Post Your Comments