
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. പെരുമാതുറ സ്വദേശിയായ അഫ്സൽ(31) ആണ് പൊലീസ് പിടിയിലായത്.
തിരുവനന്തപുരം കഠിനംകുളത്ത് ആണ് സംഭവം. ഇൻസ്റ്റഗ്രാം വഴി ആറു മാസം മുമ്പാണ് പ്രതി 17 വയസ്സുള്ള പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. വിവാഹിതനായ ഇയാൾ താൻ ആ ബന്ധം വേർപെടുത്തി എന്ന് കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിയ്ക്കുകയും വിവാഹം ചെയ്തു കൊള്ളാം എന്ന് വാഗ്ദാനം നൽകുകയും ചെയ്തു. തുടർന്ന്, ഓട്ടോറിക്ഷയിൽ പെരുമാതുറയിലുള്ള തന്റെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിയ്ക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read Also : വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
കഠിനംകുളം പൊലീസ് സ്റ്റേഷൻ ഐഎസ്എച്ചഒ അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments