KeralaLatest NewsNewsIndiaInternational

രാജ്യത്ത് ഇസ്‌ലാമോഫോബിയ അവസാനിപ്പിക്കണം, ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി മലേഷ്യന്‍ സര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്ത് ഇസ്‌ലാമോഫോബിയ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി മലേഷ്യന്‍ സര്‍ക്കാര്‍. ബിജെപി വക്താവ് നുപുര്‍ ശര്‍മയുടെ പ്രവാചക നിന്ദക്കെതിരെയാണ് മലേഷ്യൻ സർക്കാരിന്റെ പ്രതിഷേധം.

Also Read:പ്രവാചക നിന്ദ: ഇന്ത്യയ്ക്കെതിരെ പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനവുമായി അൽഖ്വയ്ദ

അതേസമയം, നുപുര്‍ ശര്‍മയുടെ പ്രസ്‌താവനയ്‌ക്കെതിരെ നിരവധി രാജ്യങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സൗദി, ഖത്തര്‍, ഒമാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയെ പ്രതിഷേധമറിയിച്ചത്. പ്രസ്താവന വിവാദമായതോടെ നുപുര്‍ ശര്‍മയ്ക്ക് കൃത്യമായ താക്കീത് ബിജെപി വക്താക്കളും പ്രധാനമന്ത്രിയും നൽകിയിരുന്നു.

അപരമത വിദ്വേഷം സര്‍ക്കാര്‍ നിലപാടല്ലെന്നും, ചില വ്യക്തികളാണ് ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയതെന്നും കാണിച്ച് കേന്ദ്ര സർക്കാർ വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button