Latest NewsKeralaNewsIndia

‘തിരുവനന്തപുരത്ത് ഒരു ചായയ്ക്ക് നൂറ് രൂപ, ചിലയിടത്ത് 250 രൂപ’, വിമാനത്താവളങ്ങളുടെ കൊള്ള പുറത്ത്

തിരുവനന്തപുരം: ഒരു ചായയ്ക്ക് നൂറ് രൂപയെന്ന് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എങ്കിൽ ഇപ്പോൾ കേട്ടോണം, തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു ചായയുടെ വില നൂറ് രൂപയാണ്. 3 വര്‍ഷം മുന്‍പ് പ്രധാനമന്ത്രിയുടെ ഓഫീസ് സംഭവത്തിൽ ഇടപെട്ട് വില കുറപ്പിച്ചിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ചായയുടെ വിലയും പഴയത് പോലെയാവുകയായിരുന്നു.

Also Read:കശ്മീരിൽ കൊല്ലപ്പെട്ട നാല് ഭീകരരിൽ മൂന്ന് പാകിസ്ഥാനികൾ: കംപ്ലീറ്റ് ആക്ഷനുമായി കേന്ദ്രസർക്കാർ

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു സാധാരണ കാലിച്ചായയ്ക്ക് ജിഎസ്ടി ഉള്‍പ്പെടെ 100 രൂപ ഈടാക്കിയതിന്റെ ബില്ല് സഹിതം പൊതുപ്രവര്‍ത്തകന്‍ ഷാജി ജെ കോടങ്കണ്ടത്ത് സുപ്രീം കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴി വച്ചിരിക്കുന്നത്. 2019 ൽ ഇതേ വിഷയത്തില്‍ ഷാജി തന്നെയാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്.

അതേസമയം, ഷാജിയുടെ പരാതിയില്‍ അമിതവില നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എയര്‍പോര്‍ട്ട് അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇത് നടപ്പിലായിട്ടില്ല. ന്യായവിലയ്ക്ക് ചായയും കാപ്പിയും ലഭ്യമാക്കാന്‍ വെന്‍ഡിങ് മെഷീനുകള്‍ എയര്‍പോര്‍ട്ടുകളില്‍ സ്ഥാപിക്കാൻ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും അതും പാലിക്കപ്പെട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button