തിരുവനന്തപുരം: പരിസ്ഥിതിലോല മേഖല സംബന്ധിച്ചുള്ള വിഷയത്തിൽ പ്രതികരിച്ച് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്നും സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക താല്‍പര്യം സംരക്ഷിക്കുമെന്നും സര്‍ക്കാരിനെയും കര്‍ഷകരെയും ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോടതി അവധിയിലായതിനാല്‍ റിട്ട് പെറ്റീഷന്‍ നല്‍കാന്‍ ആലോചനയെന്നും മന്ത്രി.
അതേസമയം, പരിസ്ഥിതി ലോലമേഖല സംബന്ധിച്ച സുപ്രിംകോടതി ഉത്തരവിനെതിരെ പ്രക്ഷോഭത്തിലേക്കെന്ന് സീറോ മലബാര്‍ സഭ പ്രതികരിച്ചു. കോടതി വിധിയെ നിസാരവത്ക്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സീറോ മലബാര്‍ സഭാ സിനഡ് സെക്രട്ടറി മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ജനങ്ങളെ ഗൂഢവഴിയിലൂടെ കുടിയിറക്കാനുള്ള ശ്രമത്തെ സംഘടിതമായി നേരിടും. വിഷയം മതപരമല്ലെന്നും മലയോര ജനതയുടെ അതിജീവനത്തിന്റെ പ്രശ്‌നമാണെന്നും മാര്‍ ജോസഫ് പാംപ്ലാനി പ്രതികരിച്ചു.
Post Your Comments