വായ്പ നിരക്ക് വീണ്ടും പുതുക്കി എച്ച്ഡിഎഫ്സി ബാങ്ക്. എംസിഎൽആർ (marginal cost of fund based lending rate) നിരക്കാണ് വീണ്ടും ഉയർത്തിയത്. ഇത്തവണ 54 ബേസിസ് പോയിന്റാണ് വർദ്ധിച്ചത്. ഇതോടെ, എംസിഎൽആർ 7.50 ശതമാനമായി ഉയർന്നു. പുതുക്കിയ നിരക്ക് ജൂൺ 7 മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്തെ ഏറ്റവും വലിയ വായ്പ ദാതാവാണ് എച്ച്ഡിഎഫ്സി ബാങ്ക്.
ആർബിഐ റിപ്പോ നിരക്ക് വീണ്ടും ഉയർത്തുന്ന സാഹചര്യത്തിലാണ് എച്ച്ഡിഎഫ്സി ബാങ്ക് വായ്പ നിരക്ക് ഉയർത്തിയത്. എല്ലാ കാലാവധിയുള്ള വായ്പകൾക്കും പുതുക്കിയ നിരക്ക് ബാധകമാണ്. മെയ് മാസം തുടക്കത്തിൽ എച്ച്ഡിഎഫ്സി ബാങ്ക് പോളിസി നിരക്കിലും മാറ്റങ്ങൾ വരുത്തിയിരുന്നു. കൂടാതെ, ജൂൺ 1 മുതലാണ് ഭവന വായ്പകളുടെ പലിശ നിരക്ക് 5 ബേസിസ് പോയിന്റ് ഉയർത്തിയത്.
Also Read: റിപ്പോ നിരക്ക് 4.9 ശതമാനം വർദ്ധിച്ചു
Post Your Comments