ന്യൂഡൽഹി: ബിജെപി വക്താവ് നൂപൂർ ശർമയുടെ പ്രസ്‌താവനയിൽ നിരവധി രാജ്യങ്ങൾ പ്രതികരിച്ചതിന് പിന്നാലെ, ഇന്ത്യയ്ക്കെതിരെ പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനവുമായി അൽഖ്വയ്ദ. പ്രവാചക നിന്ദ വിഷയത്തിൽ മുംബൈ, ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ സ്‌ഫോടനം നടത്തുമെന്ന് അൽഖ്വയ്ദ പുറത്തിറക്കിയ പ്രസ്താവനയിലെ ഭീഷണി.
‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ചാവേർ ആക്രമണം നടത്തും. പ്രവാചകനെ അവഹേളിക്കുന്നവരെ വധിക്കും. പ്രവാചകനെ അപമാനിക്കുന്നവരെ തകർക്കാൻ സ്വന്തം ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്‌ഫോടകവസ്തുക്കള്‍ കെട്ടും’- ഭീഷണി കത്തിലൂടെ അൽഖ്വയ്ദ വ്യക്തമാക്കി. ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ കാവിഭീകരർ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ടി.ടി.പിയും പ്രവാചക നിന്ദയുടെ പേരിൽ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Post Your Comments