ഡൽഹി: രാജ്യത്ത് ഓരോ ദിവസവും 60 കിലോമീറ്റർ വീതം ഹൈവേ നിർമ്മിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. വികസന പ്രവർത്തനങ്ങളുടെ ആണിക്കല്ലായ ഗതാഗത വികസനത്തിന്റെ വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
2013-ൽ, പ്രതിദിനം 13 കിലോമീറ്റർ വച്ചായിരുന്നു രാജ്യത്ത് ഹൈവേ നിർമ്മാണം നടന്നിരുന്നത്. എന്നാൽ, ഇപ്പോൾ ഓരോ ദിവസവും 38 കിലോമീറ്റർ ദൂരം വെച്ചാണ് ഹൈവേ നിർമ്മാണം പുരോഗമിക്കുന്നത്. 2021-22 ഈ കാലഘട്ടത്തിൽ, കോവിഡ് മഹാമാരി ഏൽപ്പിച്ച ആഘാതം മൂലം പ്രതിദിനം 28.64 കിലോമീറ്റർ മാത്രമേ ഹൈവേകളുടെ നിർമ്മാണവുമായി മുന്നോട്ടു പോകാൻ സാധിച്ചിരുന്നുള്ളൂവെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി.
ചരക്ക് നീക്കത്തിന് രാജ്യം വലിയൊരു തുക മാറ്റി വയ്ക്കേണ്ടി വരുന്നുണ്ടെന്നും, അതിനാൽ തന്നെ ഗതാഗത വികസനം അത്യന്താപേക്ഷിതമാണെന്നും നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി. നിലവിൽ 38 കിലോമീറ്റർ വീതം നടക്കുന്ന നിർമ്മാണത്തിൽ നിന്നും, പ്രതിദിനം 60 കിലോമീറ്റർ വീതം നാഷണൽ ഹൈവേ നിർമ്മിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments