Latest NewsDevotional

ക്ഷേത്രത്തിൽ നിന്നും പ്രസാദം സ്വീകരിക്കുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർ സാധാരണ പൂജാരിയിൽനിന്നും പ്രസാദം സ്വീകരിക്കണമെന്നതാണ് തത്വം. ചന്ദനം, തീർത്ഥം, ധൂപം, പുഷ്പം എന്നിവ അഞ്ചും സ്വീകരിക്കണം. വലതു കൈകുമ്പിളിൽ വേണം തീർത്ഥം വാങ്ങാൻ. ഇവ പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്നു. പൂവും, തുളസിയും കൂവളവും ചേർന്നുള്ള തീർത്ഥം അൽപ്പം പോലും തറയിൽ വീഴ്ത്താതെ ഒന്നോ, രണ്ടോ തുള്ളിമാത്രം വാങ്ങി ഭക്തിപൂർവ്വം സേവിക്കണം. കൈയുടെ കീഴ്ഭാഗത്തുകൂടി കൈപ്പത്തിയിലെ ചന്ദ്രമണ്ഡലം, ശുക്രമണ്ഡലം ഇവയ്ക്കിടയിലൂടെ നാവിലേക്ക് ഇറ്റിറ്റ് വേണം തീർത്ഥം സേവിക്കാൻ. പ്രസാദമായി ലഭിക്കുന്ന ചന്ദനമാകട്ടെ പുറത്ത് കടന്നശേഷമേ ധരിക്കാവൂ.

പുരുഷന്മാർ ക്ഷേത്രത്തിനുള്ളിൽ മേൽവസ്ത്രം ധരിക്കരുതെന്നാണ് വിധി. ഭക്തൻ ഈശ്വരന്റെ ദാസനാണ്. അതിനാൽ, മേൽവസ്ത്രം മുഴുവൻ ഊരി അരയിൽ കെട്ടണം. അതേസമയം, അരയ്ക്ക് താഴെ നഗ്നത മറയ്ക്കുകയും വേണം.

പ്രഭാതത്തിൽ- ബ്രഹ്മ മുഹൂർത്തത്തിൽ ഈറനോടെയുള്ള ക്ഷേത്രദർശനം സൗഭാഗ്യകരമാണ്. ജലാംശം ശരീരത്തിലുള്ളപ്പോൾ ക്ഷേത്രാന്തരീക്ഷത്തിലെ ഈശ്വരചൈതന്യം കൂടുതൽ പ്രാണസ്വരൂപമായി നമ്മുടെ ശരീരത്തിൽ കുടിയേറുമെന്നാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button