Latest NewsCinemaNewsIndiaBollywoodEntertainment

‘ഇത് അഫ്ഗാനിസ്ഥാനല്ല’: നൂപുറിന് അവരുടെ അഭിപ്രായം പറയാന്‍ അര്‍ഹതയുണ്ടെന്ന് കങ്കണ

മുംബൈ: പ്രവാചകനെതിരായ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുർ ശര്‍മയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരം കങ്കണ റണൗത് രംഗത്ത്. നൂപുറിനെ ലക്ഷ്യമാക്കി വരുന്ന ഭീഷണികള്‍ അപലപനിയമാണെന്ന് കങ്കണ വ്യക്തമാക്കി. ഹിന്ദു ദൈവങ്ങളെ അപമാനിക്കുമ്പോള്‍ ഹിന്ദുക്കൾ കോടതിയില്‍ പോകുകയാണ് ചെയ്യുന്നതെന്നും മറ്റുള്ളവരും അങ്ങനെ ചെയ്യണമെന്നും കങ്കണ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഇത് അഫ്ഗാനിസ്ഥാനല്ലെന്നും ഇവിടെ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരുണ്ടെന്നും കങ്കണ പറഞ്ഞു.

‘നൂപുറിന് അവരുടെ അഭിപ്രായങ്ങള്‍ക്ക് അര്‍ഹതയുണ്ട്, എല്ലാത്തരം ഭീഷണികളും അവരെ ലക്ഷ്യമിടുന്നതായി കാണുന്നത് അപലപനിയമാണ്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുമ്പോള്‍ ഞങ്ങള്‍ കോടതിയില്‍ പോകുകയാണ് ചെയ്യാറ്. ദയവായി അത് ചെയ്യുക, ഇത് അഫ്ഗാനിസ്ഥാനൊന്നുമല്ല, ഇവിടെ ജനാധിപത്യം എന്ന പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ശരിയായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുണ്ട്. മറന്നുപോയവരെ ഒന്ന് ഓര്‍മ്മപ്പെടുത്തുന്നു എന്ന് മാത്രം,’ കങ്കണ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button