കൊച്ചി: ബി.ജെ.പി വക്താവിന്റെ പ്രവാചക നിന്ദ വിവാദമായ പശ്ചാത്തലത്തിൽ വിമർശനവുമായി ഖത്തർ, സൗദി, കുവൈത്ത് തുടങ്ങി നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. പരാമർശത്തിൽ കേന്ദ്ര സർക്കാർ ലോകത്തിന് മുന്നിൽ കുനിഞ്ഞു നിന്ന് മുട്ട് കഴയ്ക്കേണ്ട അവസ്ഥയായിരിക്കുകയാണെന്ന് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. വെളിവും വിവേകവുമില്ലാത്ത കുറേ ആളുകൾ കാരണമാണ് ഇത്തരമൊരു അവസ്ഥയെന്നും ജോമോൾ പറയുന്നു.
‘മുസ്ലീം പള്ളികളിലെ ശിവലിംഗം തിരച്ചിൽ എന്ന കലാപരിപാടിക്ക് ഇടവേള നൽകി മിത്രംസ് ഖുർ-ആനിലെയും, ഹദീസിലെയും പൊരുത്തക്കേടുകൾ കണ്ടുപിടിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. എന്തായാലും കേന്ദ്ര സർക്കാർ ലോകത്തിന് മുന്നിൽ കുനിഞ്ഞു നിന്ന് മുട്ട് കഴയ്ക്കും എന്നത് ഉറപ്പായി. വെളിവും വിവേകവുമില്ലാത്ത കുറെയെണ്ണം’, ജോമോൾ ജോസഫ് ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയ്ക്കെതിരെ വധഭീഷണി ഉണ്ടാവുകയും, ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പോലീസ് കേസെടുക്കുകയും ചെയ്തു. ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടി.വി ചർച്ചയിൽ, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ ആളുകൾക്ക് പരിഹാസ പാത്രമാണെന്ന് നൂപുർ പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്.
Post Your Comments